Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protest At The Water Authority

Thrissur

വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​തി​ഷേ​ധം

വാ​ടാ​ന​പ്പ​ള്ളി: ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ വാ​ട്ട​ർ അ​ഥോറി​റ്റി ഓ​ഫീ​സി​ൽ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​തി​ഷേ​ധം.

ത​ളി​ക്കു​ളം ക​ച്ചേ​രിപ്പ​ടി​യി​ലെ വാ​ട്ട​ർഅഥോ​റി​റ്റി അ​സി​സ്റ്റന്‍റ് എ​ൻ​ജി​നിയ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഏ​ങ്ങ​ണ്ടി​യൂ​ർ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്. പ​രാ​തി ഉ​യ​ർ​ന്നി​ട്ടും പ​രി​ഹാ​ര​മാ​കാ​ത്ത​തി​നാ​ലാ​ണ് യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫി​സി​ൽ എ​ത്തി​യ​ത്.

അ​സിസ്റ്റന്‍റ് എ​ൻ​ജി​നിയ​ർ ഷാ​ലി സു​ന്ദ​ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. മേ​ലു​ദ്യോ​ഗ​സ്ഥ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട അ​സി​സ്റ്റന്‍റ്് എ​ൻ​ജി​നിയ​ർ ജ​ന​പ്ര​തി​നി​ധി​ക​ൾ മു​ന്നോ​ട്ടുവെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ചചെ​യ്ത് ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

പ്ര​തി​ഷേ​ധ​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഇ​ർ​ഷാ​ദ് കെ ​ചേ​റ്റു​വ, ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻഡിം​ഗ് ക​മ്മ​ിറ്റി അ​ധ്യ​ക്ഷ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​ര്യാ​ട്ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ് കൊ​ട്ടി​ലി​ങ്ങ​ൽ, ഷ​ജി​ല ജ​മാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up